H. Qurbana | Palm Sunday I 28-03-2026 I 08:00 PM

Dear Beloved in Christ, 
Holy Qurbana Palm Sunday Service will be celebrated at St. Paul's Church , Ahmadi on 28/03/2026 Saturday 08:00 PM 

ഇന്ന് (28/03/2026) അഹമ്മദി പള്ളിയിൽ ആരാധനയിൽ സംബന്ധിക്കാൻ രജിസ്റ്റർ ചെയ്തവർ മാത്രം വരണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു.

ആരാധനാസമയത്ത് പള്ളിയുടെ പുറത്തു ആരും നിൽക്കരുതെന്ന് ചാപ്ലിൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്നത്തെ നമ്മുടെ സർവീസിന് മുമ്പുള്ളവർ പള്ളിയിൽ നിന്ന് പുറത്തേക്കു പോകുന്നതിന് മുമ്പ്, നമ്മുടെ ആളുകൾ പള്ളിയിൽ പ്രവേശിക്കാതെയും, അവർക്ക് പുറത്തേക്ക് പോകുന്നതിൽ യാതൊരു തടസ്സവും ഉണ്ടാകാതെയും ശ്രദ്ധിക്കണം.

അവരുടെ വാഹനങ്ങൾ പൂർണ്ണമായി പള്ളി കോമ്പൗണ്ടിൽ നിന്ന് പോയതിന് ശേഷമേ നമ്മുടെ വാഹനങ്ങൾ അകത്ത് പ്രവേശിക്കാവൂ.

കമ്മിറ്റി അംഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കണം.

കുവൈറ്റികൾ താമസിക്കുന്ന വീടുകളുടെ മുന്നിൽ യാതൊരു സാഹചര്യത്തിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മൊബൈൽ നമ്പർ വാഹനത്തിൽ എഴുതി വെക്കേണ്ടതാണ്.

 

എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ സഹകരണം പ്രതീക്ഷിക്കുന്നു.