90 വര്‍ഷത്തെ പാരമ്പര്യവുമായി തല ഉയര്‍ത്തി നില്‍ക്കുന്ന നമ്മുടെ ഇടവകയായ കുവൈറ്റ്, സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി, വര്‍ഷങ്ങളോളം ഇടവകയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് പ്രവാസലോകം വിട്ട് നാട്ടിലേക്ക് മടങ്ങിയ മുന്‍ ഇടവക അംഗങ്ങള്‍ക്കായും അവധിക്ക് നാട്ടിലെത്തിയവര്‍ക്കായും
2024 ജൂലൈ 04 ന് രാവിലെ 08 മണി മുതൽ പരുമലപള്ളിയിൽ വെച്ച് “പഴയപള്ളി നവതി മഹാ സംഗമം“ എന്ന പേരിൽ ഒരു കുടുംബയോഗം നടത്തപ്പെടുന്ന വിവരം ഏവരേയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.
ഈ പരിപാടിയിലേക്ക് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.