Santhome Fest 2023- Raffle Coupon Release

ഒക്ടോബർ മാസം ഇരുപതാം തീയതി നടക്കുന്ന  ആദ്യഫല പെരുന്നാൾ Santhome Fest 2023, Raffle കൂപ്പൺ പ്രകാശനം നടത്തപ്പെട്ടു.

മെയ് 19, വെള്ളിയാഴ്ച വി. കുർബാനാനന്തരം മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് അഡ്മിനിസ്ട്രേറ്റീവ് വികാരി Rev. Fr. Dr. Biju George Parackal, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ റവ. ഫാദർ ഡേവിസ് ചിറമേൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇടവക ട്രസ്റ്റി ശ്രീ. എ. അലക്സാണ്ടർ എബ്രഹാമിന് ആദ്യ കൂപ്പൺ നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

 ആക്ടിംഗ് സെക്രട്ടറി ശ്രീ. അനു പാടത്തറ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ശ്രീ. ഐസക് മാത്യു , കോ. കൺവീനർ ശ്രീ ഇവാൻസ് സി. കോശി ,കൂപ്പൺ കൺവീനർ ബിബിൻ കുറ്റിക്കണ്ടത്തിൽ, കോ-കൺവീനർ മനോജ് ഇടിക്കുള തോമസ് , സുരേഷ് കെ. ഈശോ, ബിനു തങ്കച്ചൻ, ബിനു ജോണി, സൂസൻ ഷീന തോമസ്, ജെയ്സൺ എസ്. മത്തായി, രാഹുൽ വർഗീസ്, അനി മാത്യു, മനു മോനച്ചൻ, ലിബിൻ ലാലിച്ചൻ, തോമസ് റ്റി. സി. എന്നിവർ സംബന്ധിച്ചു.