വലിയ നോമ്പിലെ ആറാം ഞായറാഴ്ച സമിയോ - കുരുടൻ(Jesus heals a man who was blind from birth)
വി.വലിയ നോമ്പിലെ ആറാം ഞായര്‍.മുപ്പത്തിയാറാം ഞായറാഴ്ച എന്നും അറിയപ്പെടുന്നു.മലങ്കര ഓര്‍ത്തഡോകസു സഭ ഈ ദിവസം കാതോലിക്കാദിനമായി അഥവാ സഭാദിനമായി ആചരിക്കുന്നതോടൊപ്പം കാര്യവിചാരകത്വ ദിനമായും വേര്‍തിരിച്ചിരിക്കുന്നു.
പിറവിക്കുരുടനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവന്‍ഗേലിയോനില്‍ പ്രതി പാദിച്ചിരിക്കുന്നതു.നാലു സുവിശേഷങ്ങളിലും ഈ സംഭവം കാണുന്നണ്ടു.ജന്മനാ രോഗബാധിതനായ ഒരുവനെ സൗഖ്യമാക്കിയ,സുവിശേഷങ്ങളിലെ ഏകസംഭവമാണിതു എന്ന സവിശേഷത ഇതിനുണ്ടു.അപ്പോസ്തോലപ്രവൃത്തികളില്‍ അങ്ങനെയുള്ള രണ്ടു സംഭവങ്ങള്‍,3;2, 14;8 എന്നിവിടങ്ങളില്‍ കാണുന്നു.
സമവീക്ഷണ സുവിശേഷങ്ങളായ വി.മത്തായി.വി.മര്‍ക്കോസു,വി.ലൂക്കോസു എന്നിവയില്‍ സംക്ഷിപ്തമായി ഈ സംഭവം വിവരിക്കുമ്പോള്‍ വി.യോഹന്നാന്‍ ഒരദ്ധ്യായം മുഴുവന്‍,നാല്പതില്‍ അധികം വാക്യങ്ങള്‍ ഈ സംഭവം വിവരിക്കുവാനായി ഉപയോഗിച്ചിരിക്കുന്നു.വി.മര്‍ക്കോസു മാത്രം ഈ കുരുടന്‍ തിമായിയുടെ മകനായ ബര്‍ത്തിമയിയാണെന്നു പറയുന്നു.വി.മത്തായിയാകട്ടെ രണ്ടു കുരുടന്മാരെ സൗഖ്യമാക്കിയതായിട്ടാണു പറയുന്നതു.വി.യോഹന്നാകട്ടെ കുരുടനെ സൗഖ്യമാക്കിയ സംഭവത്തോടൊപ്പം അയാളുടേയും,അയാളുടെ മാതാപിതാക്കളുടേയും,കാഴ്ചക്കാരുടേയും പരീശന്മാരുടേയും പ്രതികരണവും വിവരിച്ചിരിക്കുന്നു.
തന്റെ കിരണങ്ങളുടെ പ്രകാശത്താല്‍ കുരുടന്റെ കണ്ണുകളെ പ്രകാശിപ്പിക്കുകയും ഇരുണ്ടിരുന്ന കൃഷ്ണ മണികളെ തന്റെ രശ്മിയാല്‍ ശോഭിപ്പിക്കുകയും ചെയ്ത ശോഭനവും മഹത്തരവും അവര്‍ണ്ണനീയവുമായിരിക്കുന്ന കര്‍ത്താവേ!ഇപ്പോള്‍ നിന്റെ തേജസ്സിനാല്‍ ഞങ്ങളുടെ ബോധങ്ങളുടെ ആത്മീയ നയനങ്ങളെ പ്രകാശിപ്പിക്കേണമേ.
പുണ്യവാന്മാര്‍ പുണ്യത്താലും നോമ്പുകാര്‍ വ്രതത്താലും ഉത്സാഹികള്‍ പ്രത്യാശയാലും പൈതങ്ങള്‍ നിര്‍മ്മലതയാലും യുവാക്കള്‍ ഇന്ദ്രിയജയത്താലും വിവാഹിതര്‍ വിശുദ്ധിയാലും വിധവമാര്‍ വിമലതയാലും ദരിദ്രന്മാര്‍ ദാരിദ്ര്യത്താലും ധനവാന്മാര്‍ ധര്‍മ്മത്താലും നിന്റെ സന്നിധിയിലേക്കു സൂക്ഷിച്ചു നോക്കുന്നു.കര്‍ത്താവേ!അവരുടെ പ്രാര്‍ത്ഥന ദയവായി നീ കേള്‍ക്കേണമേ.
On the Sixth Sunday of Great Lent, the Syriac Orthodox church commemorates Jesus healing a blind man on Sabbath by applying clay on his eyes and asking him to wash his eyes in the pool of Siloam. In this Gospel passage, Jesus tells us, "I am the light of the world". In this passage we also see the Blind Man professing his faith. He tells Jesus, "Lord I believe." . He proclaims to the Pharisees, "I was blind, but now I see". Let us also use this day to renew our faith and confess our faith "Lord I believe" and let us proclaim to the world, "I was spiritually blind, but now I see."