നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം

സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 2023 ഡിസംബർ 21 ന് വൈകുന്നേരം 8.30 മുതല്‍ അഹ്മദി, സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഹ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ., മറ്റ് വൈദിക ശ്രേഷ്ഠർ, വിശിഷ്ട അതിഥികള്‍ തുടങ്ങിയവർ പങ്കെടുക്കുന്നു.

പ്രസ്തുത സമ്മേളനത്തില്‍ ഭവന നിർമ്മാണ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, സ്വയം തൊഴിൽ സഹായ പദ്ധതി എന്നീ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടുന്നു.

നവതി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് ഇടവകയിലെ എല്ലാ ജനങ്ങളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.