Weekly Prayer Meeting                        COVID 19 - State of Kuwait News and Updates                        
ശ്ലീഹാ നോമ്പ്
 

അപ്പോസ്തോലന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള സഭയുടെ കാനോനിക നോമ്പുകളിൽ ഒന്നാണ് ശ്ലീഹാ നോമ്പ് അഥവാ 13 നോമ്പ്. എന്നെ അനുഗമിപ്പിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന് ക്രിസ്തു പറഞ്ഞപ്പോൾ സകലവും ഉപേക്ഷിച്ച് അവനെ അനുഗമിച്ച പന്തിരുവരുടെ ഓർമ്മയുടെ ദിനങ്ങൾ... ക്രിസ്തുവിനോടൊപ്പം കൂടെ നടക്കാൻ ഭാഗ്യം ലഭിച്ച 12 ചെറുപ്പക്കാർ...

അവനോടൊപ്പം അത്താഴത്തിനിരുന്നവർ....

ഉടുവിൽ അവനു വേണ്ടി തങ്ങളുടെ ജീവൻ പോലും വെടിഞ്ഞ് ക്രിസ്തീയ മാതൃക കാട്ടിതന്ന നസ്രായന്റെ  അനുയായികൾ  

 

പന്തിരു തൂണുകളി- ധരയെ താങ്ങുന്നു

 പന്തിരു മാസങ്ങൾ - ആണ്ടിൻ മകുടങ്ങൾ

പന്ത്രണ്ടുറവുളവായ് - ആ ശീമോൻ ദേശേ

പന്തിരു ശ്ലീഹന്മാർ വചനം ലോഷിച്ചു

വാനിലുമൂഴിയിലും - നാനാ ദിശകളിലും

തൽ പ്രാർത്ഥന ഞങ്ങൾ - ക്കഭയം സങ്കേതം.

(ശ്ലീഹ്മാ നമസ്ക്കാരം വ്യാഴം രാത്രി രണ്ടാം കൗമാ,എക്ബോ)

വിശ്വസ്തന്മാരായ ഭവനാധികാരികളും സ്വർഗ്ഗീയ ശ്രീഭണ്ഡാരത്തിന്മേൽ കർത്തവ്യമുള്ളവരും സ്നേഹിക്കപ്പെട്ട ഭരണാധികാരികളും ദൈവിക സുവിശേഷകന്മാരും ഭാഗ്യവാന്മാരായ ഇടയന്മാരും സമർത്ഥന്മാരായ വൈദ്യന്മാരും ഇളകിപ്പോകാത്ത അടിസ്ഥാനങ്ങളും ആത്മീയ കളപ്പുരകളും പിതാവിന്റെ സ്നേഹിതന്മാരും പുത്രന്റെ ഇഷ്ടമാരും പരി.റൂഹായുടെ ഭവനാവകാശികളുമായ പ.ശ്ശീഹന്മാരെ നിങ്ങളിൽ ഞങ്ങൾ സങ്കേതപ്പെടുന്നു. നിങ്ങളുടെ പ്രാർത്ഥനകളാൽ ഞങ്ങൾ സഹായം പ്രാപിക്കുമാറാക്കട്ടെ.

 

 

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM