Parish Announcements                        
OVBS 2020 STARTS ON JUNE 11

 OVBS Inauguration on June 11 2020, Class Starts on June 14 2020 & Final Day on June 26 2020

Venue and Details will announce shortly …

*****************************************************************************************************************************************************************************************************************************************

 ഈ വർഷം കുഞ്ഞുങ്ങളുടെ അവധിക്കാല വേദ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം പരിശുദ്ധനായ പൗലോസ് ശ്ലീഹാ തെസ്സലോന്യകർക്ക്    എഴുതിയ ഒന്നാം ലേഖനത്തിലെ ഒരു വാക്യത്തെ അധികരിച്ച് "ദൈവഹിതം തിരിച്ചറിയുവിന്‍" എന്നുള്ളതാണ്. 

 

(1 തെസ്സലൊനീക്യർ 5:18- എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ, ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.) 

ഇതിന്‍െറ മറുപടി :"നാഥാ സഹായിക്കേണമെ.."

 

ദൈവഹിതം നമ്മുടെ ജീവിതത്തില്‍ തിരിച്ചറിയുവാനും നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവഹിതം നിര്‍വ്വഹിക്കുവാനും ദൈവമേ സഹായിക്കണമേ എന്നുള്ളതാണ് ഈ വര്‍ഷത്തെ OVBS പ്രാര്‍ത്ഥന.                         

ഈ ചിന്താവിഷയം അടിസ്ഥാനമാക്കി ക്ലാസുകളും ഗാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. 

വളരെ അധികം പുതുമകള്‍ ഈ വര്‍ഷത്തെ 0VBS നുണ്ട്. പ്രധാനമായും ഗാനങ്ങളുടെയും പാഠങ്ങളുടെയും  ഡിജിറ്റല്‍ പ്രസന്റേഷൻ യൂട്യൂബ് ചാനലില്‍ ലഭ്യമാകും എന്നുള്ളതാണ്.

പാട്ടു പുസ്തകത്തിലും പാഠ പുസ്തകത്തിലും പ്രത്യേകം QR കോഡുകള്‍ നല്‍കിയിട്ടുണ്ട്. കോഡുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ OVBS ന്‍െറ യൂട്യൂബ് ചാനല്‍ ഓപ്പണ്‍(click here to open) ആവുകയും അതില്‍ നിന്നും പാഠങ്ങൾ, ഗാനങ്ങൾ ഇവയെ കുറിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ലഭ്യമാകും. 

 

ഗാന പരിശീലനവും പാഠ ഭാഗങ്ങളും കുട്ടികള്‍ക്ക് ആകര്‍ഷകമാകുവാൻ സ്മാര്‍ട്ട് ക്ലാസ് ക്രമീകരിച്ച്  OVBS 2020 നുവേണ്ടി തയ്യാറാക്കിയ ഡിജിറ്റലൈസേഷന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.                             

ഈ വര്‍ഷത്തെ OVBS ഗാനങ്ങളിലെ വലിയ ഒരു പ്രത്യേകത 10 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കു വേണ്ടി മനോഹരമായ കുഞ്ഞു കുഞ്ഞു പാട്ടുകള്‍ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്.

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM